ദിൻഷയുടെ കൊലയ്‌ക്ക് കാരണം പ്രണയനൈരാശ്യം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ദിൻഷയുടെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.

By Senior Reporter, Malabar News
Dinsha Murder Case
പ്രതി ജിത്തു. കൊല്ലപ്പെട്ട ദിൻഷ

പത്തനംതിട്ട: ആറൻമുള കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരി ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജിത്തുവിന്റെ അറസ്‌റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഒരുവർഷത്തിലേറെ കാലമായി പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് ജിത്തു പോലീസിനോട് പറഞ്ഞു. പിന്നീട് ദിൻഷ പിൻമാറിയതോടെ ചതിക്കപ്പെട്ടെന്ന തോന്നലായി. തന്റെ കുറെയധികം പണവും നഷ്‌ടമായി എന്നും പ്രതി പോലീസിനോട് പറഞ്ഞു. പെൺകുട്ടിക്ക് മേൽ സംശയം കൂടി കടുത്തതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.

കുളത്തൂപ്പുഴ സ്വദേശിനിയായ പെൺകുട്ടി കോഴഞ്ചേരിയിലെ ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിൽ പഠനത്തിന് എത്തിയപ്പോഴാണ് ജിത്തുവിനെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിക്ക് താമസ സൗകര്യവും ഈ റിസോർട്ടിൽ ജോലിയും ശരിയാക്കി നൽകിയത് ജിത്തുവാണ്. എന്നാൽ, പെൺകുട്ടി തന്നോട് സൗഹൃദത്തോടെ പെരുമാറുന്നത് പ്രണയമാണെന്ന് ഇയാൾ തെറ്റിദ്ധരിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും തനിക്ക് മറ്റൊരാളോട് ഇഷ്‌ടമാണെന്ന് പെൺകുട്ടി വ്യക്‌തമാക്കി. ഇതിൽ പ്രകോപിതനായാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്‌തത്‌. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പലതവണ കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു.

അതേസമയം, ജിത്തു ലഹരിക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ആറൻമുള പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ ലഹരിക്കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. കോഴഞ്ചേരി കീഴുകാര സ്വദേശിയാണ് പ്രതി ജിത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിൻഷയുടെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.

Most Read| ദൂരവും ചെലവും ലാഭിക്കാം; പാക്കിസ്‌ഥാന് പകരം ചൈനയുടെ വ്യോമപാത, നീക്കവുമായി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE