ദൂരവും ചെലവും ലാഭിക്കാം; പാക്കിസ്‌ഥാന് പകരം ചൈനയുടെ വ്യോമപാത, നീക്കവുമായി ഇന്ത്യ

പാക്ക് വ്യോമപാതയ്‌ക്ക് ബദലായി ചൈനയിലെ ഷിൻജിയാങ്ങിന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ ചൈനയുമായി ചർച്ച നടത്തുന്നതായാണ് റിപ്പോർട്.

By Senior Reporter, Malabar News
Flight
Rep. Image

ന്യൂഡെൽഹി: വ്യോമയാന പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. പാക്കിസ്‌ഥാൻ തുടർച്ചയായി വ്യോമപാത അടച്ചിട്ടിരിക്കുന്നത് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കുകയാണ് ലക്ഷ്യം. പാക്ക് വ്യോമപാതയ്‌ക്ക് ബദലായി ചൈനയിലെ ഷിൻജിയാങ്ങിന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ ചൈനയുമായി ചർച്ച നടത്തുന്നതായാണ് റിപ്പോർട്.

വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ”ഞങ്ങൾ മറ്റു ബദൽ മാർഗങ്ങൾ തേടുകയാണ്. ഷിൻജിയാങ്ങിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഹോട്ടൽ വഴിയുള്ള പുതിയ വ്യോമപാത യാത്രാസമയം ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കും. റൂട്ടുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. നമ്മുടെ വിദേശകാര്യ മന്ത്രാലയം ചൈനയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ചർച്ചകൾ ഏത് രീതിയിൽ മുന്നോട്ടുപോകുമെന്ന് നോക്കാം”- മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്‌ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതേത്തുടർന്ന് യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിമാനങ്ങൾ അറേബ്യൻ കടലിന് മുകളിലൂടെ മസ്‌കത്തിലേക്ക് തിരിഞ്ഞുപോകാൻ നിർബന്ധിതരാവുകയായിരുന്നു. ഈ വഴിമാറ്റം യാത്രാസമയത്തിൽ 45 മിനിറ്റ് മുതൽ രണ്ടുമണിക്കൂർ വരെ വർധനവ് ഉണ്ടാക്കുകയും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവും ഇന്ധന ഉപഭോഗവും വൻതോതിൽ വർധിപ്പിക്കുകയും ചെയ്‌തിരുന്നു.

ചർച്ചകൾ വിജയകരമായാൽ ഡെൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പുറപ്പെടുന്ന ഇന്ത്യൻ വിമാനങ്ങൾക്ക് ലേ വഴി ഹോട്ടനിലെ ചൈനീസ് വ്യോമപാതയിലേക്ക് പ്രവേശിക്കാം. അവിടെ നിന്ന് കിർഗിസ്ഥാൻ വഴി നിലവിലുള്ള യൂറോപ്പ്, യുകെ, വടക്കേ അമേരിക്കൻ റൂട്ടുകളിലേക്ക് കണക്‌ട് ചെയ്യാനും സാധിക്കും.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE