ദുബായ്: സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. യെമനിൽ ഹൂതി വിമതർ കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഭീഷണി മുഴക്കിയത്. അതേസമയം, സൗദി ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ, അതിരൂക്ഷ പോരാട്ടത്തിനൊടുവിൽ യെമൻ തുറമുഖ നഗരമായ മോക്ക തിരിച്ചു പിടിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഒരുമാസം മുൻപാണ് ഹൂതി വിമതർ മോക്ക പിടിച്ചെടുത്തത്. ഇതോടെ ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികളുടെ കൈകളിലായിരുന്നു. തിരിച്ചുപിടിച്ചതോടെ ബാബുൽ മൻദിബിന്റെ നിയന്ത്രണം വീണ്ടും സൗദി സഖ്യസേന ഏറ്റെടുക്കുമെന്നാണ് വിവരം.
2014 മുതൽ ഹൂതികൾ കൈവശം വച്ചേക്കുന്ന യെമൻ തലസ്ഥാനമായ സന തിരിച്ചുപിടിക്കാൻ അതിരൂക്ഷ ആക്രമണമാണ് നടക്കുന്നത്. യെമൻ സേനയ്ക്ക് സൗദിയുടെ 100 യുദ്ധ വിമാനങ്ങൾ പിന്തുണ നൽകുന്നുണ്ട്. തന്ത്രപ്രധാനമായ 324 ലക്ഷ്യങ്ങൾ തകർത്തതായി യെമൻ പ്രസിഡണ്ട് റഷാദ് അൽ അലീമി പറഞ്ഞു. ‘ഡോൺ ഓഫ് യെമൻ’ എന്നാണ് സൈനിക നടപടിക്ക് പേരിട്ടിരിക്കുന്നത്.
ചെങ്കടലിലെ തന്ത്രപ്രധാന കടലിടുക്ക് ബാബുൽ മൻദിബിന്റെ അടുത്തുള്ള ദുബാബ് ജില്ല മോചിപ്പിക്കാനുള്ള ശ്രമവും പൗരോഗമിക്കുകയാണ്. ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെ 1122 ആക്രമണങ്ങൾ നടത്തിയെന്ന് യെമൻ ഭരണകൂടം അറിയിച്ചു. പീരങ്കി, റോക്കറ്റ് കേന്ദ്രങ്ങൾ, പ്രതിരോധ കോട്ടകൾ, സൈനിക നീക്കം നടത്തുന്ന വഴികൾ, ആയുധങ്ങൾ എത്തിക്കുന്ന മാർഗങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമിച്ചത്.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി


































