കൽപ്പറ്റ: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ ഈ മാസം 24 വരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
കൂടുതൽ ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പനമരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ അയൽവാസിയായ അർജുൻ അറസ്‌റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതി നൽകിയ മൊഴി.
നെല്ലിയമ്പത്ത് സമീപ കാലത്തുണ്ടായ മോഷണ കേസുകളിൽ അർജുന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വൃദ്ധ ദമ്പതികളെ കൊല്ലാൻ ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ അർജുന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also: തൃക്കാക്കര നഗരസഭാ ഓണസമ്മാന വിവാദം; വിജിലന്‍സ് അന്വേഷണത്തിന് അനുമതി