പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണം; പരിക്കേറ്റ വീട്ടമ്മയും മരിച്ചു

By Trainee Reporter, Malabar News
crime news
Representational image
Ajwa Travels

കൽപറ്റ: വയനാട് പനമരത്ത് അജ്‌ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം പത്‌മാലയത്തിൽ റിട്ട അധ്യാപകനായ കേശവൻ മാസ്‌റ്ററുടെ ഭാര്യ പത്‌മാവതി (70) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവൻ മാസ്‌റ്റർ സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

വ്യാഴാഴ്‌ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ 2 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മോഷണ ശ്രമമാണോ എന്നും സംശയിക്കുന്നുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read also: കൊച്ചി ഫ്‌ളാറ്റ് പീഡനം; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE