ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ ജസ്‌റ്റിൻ ട്രൂഡോ; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

By Trainee Reporter, Malabar News
Canada bans two Khalistan groups
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഖലിസ്‌ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്‌റ്റിൻ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്.

സംഭവത്തിൽ ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും ഹൈക്കമ്മീഷനെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. കാനഡയിൽ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നൽകുന്നതിന് തെളിവാണിതെന്ന് ഇന്ത്യ വിമർശിച്ചു. ഇത്തരം നിലപാട് തുടരുന്നത് ഇരു രാജ്യങ്ങളുടെയും പരസ്‌പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയിൽ അക്രമം വർധിക്കുന്നതിന് കാരണമാകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ജസ്‌റ്റിൻ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവെ ഖലിസ്‌ഥാൻ സിന്ദാബാദ് വിളികൾ ഉയരുകയായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്‌ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിപക്ഷനേതാവ് പിയറി പൊയിലിവർ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോഴും സമാനമായ സ്‌ഥിതിയുണ്ടായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സിഖ് സമുദായത്തിന്റെ അവകാശങ്ങൾ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ജസ്‌റ്റിൻ ട്രൂഡോ വ്യക്‌തമാക്കിയിരുന്നു.

Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE