വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ

ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി.

By Trainee Reporter, Malabar News
india-canada
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു കാനഡ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡ വീണ്ടും ആരോപണം ഉന്നയിക്കുന്നത്.

കനേഡിയൻ നയതന്ത്രജ്‌ഞരെ തിരിച്ചയച്ചതിലൂടെ ഇന്ത്യ വിയന്ന ഉടമ്പടി ലംഘിച്ചതായും ട്രൂഡോ വിമർശിച്ചു. വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകത്തെ മുഴുവൻ അത് അപകടകരമായി ബാധിക്കും. ഇന്ത്യ ഏകപക്ഷീയമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറാകുന്നിലെന്നും ട്രൂഡോ വിമർശിച്ചു.

‘കനേഡിയൻ പൗരന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വ്യക്‌തമായ സൂചന കിട്ടിയപ്പോൾ തന്നെ ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. യുഎസ് ഉൾപ്പടെയുള്ള സഖ്യരാഷ്‌ട്രങ്ങളോട് വിഷയത്തിൽ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. രാജ്യാന്തര നിയമത്തെയും പരമാധികാരത്തെയും സംബന്ധിച്ച വിഷയമാണിത്’- ട്രൂഡോ പറഞ്ഞു.

ഒരു രാജ്യം മറ്റു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക്‌ മതിയായ പരിരക്ഷ നൽകാതിരുന്നാൽ അത് രാജ്യാന്തര ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തും. ഇന്ത്യയുമായി ക്രിയാൽമക ഇടപെടൽ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അത് തുടർന്ന് കൊണ്ടിരിക്കും. നിലവിലുള്ള സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിയമവാഴ്‌ചയെ എപ്പോഴും ഉയർത്തിപ്പിടിക്കുക എന്നതാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ വ്യക്‌തമാക്കി.

അതിനിടെ, ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ വീണ്ടും തെളിവ് ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷന്റെ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ എവിടെയെന്ന് കാനഡയോട് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‌ജയ്‌ കുമാർ വർമ ചോദിച്ചു. കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണം പ്രത്യാഘാതം ഉണ്ടാക്കിയെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പറഞ്ഞു.

ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. എന്നാൽ, ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു. പിന്നാലെ വിസ നടപടികൾ നിർത്തിവെക്കുകയും നാൽപ്പതിലേറെ നയതന്ത്ര പ്രതിനിധികളെ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയും ചെയ്‌തിരുന്നു. നിലവിൽ വിസാ നടപടികൾ ഭാഗികമായി പുനഃസ്‌ഥാപിച്ചിട്ടുണ്ട്.

Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE