ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല; വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്‌ടർ

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ് നൽകിയത്. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എൻ പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും നൽകി.

By Senior Reporter, Malabar News
B Ashok and N Prasanth
ബി. അശോക്, എൻ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസുകാരായ ഡോ. ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ് നൽകിയത്. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എൻ പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും നൽകി.

ഈ രണ്ട് വകുപ്പും മുഖ്യമന്ത്രി വിഡി സതീശനാണ് കൈകാര്യം ചെയ്യുന്നത്. ആരോഗ്യവകുപ്പ് ഡയറക്‌ടറായി ഡി. വി മീനാക്ഷിയെയും സർക്കാർ നിയമിച്ച് ഉത്തരവിറക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടവർ എന്ന് ആരോപണം ഉണ്ടായിരുന്നവരാണ് ബി അശോകും എൻ പ്രശാന്തും.

സർക്കാർ നടപടികളെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ എൽഡിഎഫ് സർക്കാർ കാലത്ത് അച്ചടക്ക നടപടി നേരിട്ട വ്യക്‌തിയാണ്‌ എൻ പ്രശാന്ത്. അന്നത്തെ സർക്കാരുമായുള്ള ഏറ്റുമുട്ടലായിരുന്നു ബി അശോകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്. അതേസമയം, ധനവകുപ്പ് സെക്രട്ടറി പാട്ടിൽ അജിത് ഭാഗവത് റാവു കിഫ്‌ബി സിഇഒയുടെ അധികച്ചുമതലയും വഹിക്കും.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE