കൂടുതൽ രേഖാചിത്രങ്ങൾ പുറത്തുവിട്ടു പോലീസ്; കുട്ടിയുടെ അച്ഛന്റെ ഫ്ളാറ്റിലും പരിശോധന
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു പോലീസ്. രണ്ടു സ്ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രങ്ങളാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്. ആറുവയസുകാരിയുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ്...
‘ഒപ്പുവെച്ചത് നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട്, മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി’; ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർനിയമന...
കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി. വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം...
മുഴുവൻ പലസ്തീൻകാരേയും മോചിപ്പിച്ചാൽ ഇസ്രയേൽ സൈനികരെ വിട്ടയക്കാം; ഹമാസ്
ഗാസ: ഇസ്രയേൽ തടവിലുള്ള മുഴുവൻ പലസ്തീൻകാരേയും വിട്ടയച്ചാൽ, ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേൽ സൈനികരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസെം നയിം. ഗാസയിലെ വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ്...
നവകേരള സദസിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണം; വിവാദമായപ്പോൾ തിരുത്ത്
പാലക്കാട്: മുഖ്യമന്ത്രിയുടെ നവകേരള സദസിനോട് അനുബന്ധിച്ചുള്ള വിളംബര ജാഥയിൽ അധ്യാപകർ പങ്കെടുക്കണമെന്ന് നിർദ്ദേശം. നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലെ മുഴുവൻ...
കൊവിഡ് കേസുകളിൽ നേരിയ വർധന; പരിശോധന ഉറപ്പാക്കാൻ പൊതുനിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ പൊതു നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. കൊവിഡ് ലക്ഷണങ്ങളോടെ ചികിൽസ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ്...
വട്ടപ്പാറയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ കണ്ടെത്തി
തിരുവനന്തപുരം: വട്ടപ്പാറയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ തന്നെയാണ് കന്യാകുമാരിയിലാണ് ഉള്ളതെന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് കന്യാകുമാരിയിലെത്തി കുട്ടികളെ...
ഗോപിനാഥ് രവീന്ദ്രന് തുടരാനാകുമോ? കണ്ണൂർ വിസി പുനർ നിയമനത്തിൽ വിധി നാളെ
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്...