മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മർദ്ദനം; ചിറ്റിലഞ്ചേരിയിൽ യുവാവ് മരിച്ചു

By Trainee Reporter, Malabar News
Beaten during a drunken argument; A young man died in Chitilanchery
Rep. Image
Ajwa Travels

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി സ്വദേശി രതീഷാണ് (39) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ അയൽവാസിയായ നൗഫലിനെ (32) ആലത്തൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

കടമ്പിടിയിലുള്ള ബീവറേജസ് ഔട്ട്ലെറ്റിന് പിൻവശം മദ്യപിച്ച ശേഷം രതീഷ് നൗഫലുമായി തർക്കത്തിലും കൈയ്യാങ്കളിയിലും ഏർപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അടിയേറ്റാണ് മരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. രതീഷിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Most Read| സന്ദേശ്ഖാലി അതിക്രമം; കേസ് അന്വേഷണം സിബിഐക്ക് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE