നെൻമാറ- വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകി

By Trainee Reporter, Malabar News
fire works
Rep. Image
Ajwa Travels

പാലക്കാട്: നെൻമാറ- വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നെൻമാറയിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് 7.30നും ഏപ്രിൽ രണ്ടിന് വൈകിട്ട് 4.50നും 6.30നും ഏഴിനും ഇടയിലുള്ള സമയത്തും ഏപ്രിൽ മൂന്നിന് രാവിലെ ആറുമുതൽ ഏഴ് വരെയും വെടിക്കെട്ട് നടത്താം.

വല്ലങ്ങിയിൽ ഏപ്രിൽ രണ്ടിനും മൂന്നിനും വൈകിട്ട് ആറുമുതൽ 6.30 വരെയുമാണ് വെടിക്കെട്ടിന് അനുമതിയുള്ളത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ അപേക്ഷ പുനഃപരിശോധന നടത്തുകയും പോരായ്‌മകൾ അപേക്ഷകൻ പരിഹരിച്ചതായി ബോധ്യപ്പെട്ടതിനാലുമാണ് അനുമതി നൽകിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിൽ ഒന്നാണ് നെൻമാറയിലേത്. ഏപ്രിൽ 1,2,3 തീയതികളിലാണ് നെൻമാറ- വല്ലങ്ങി വേല.

Most Read| അധിക്ഷേപ പരാമർശം; സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE