കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
Representational Image
Ajwa Travels

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ള വെടിക്കെട്ട് പുരയ്‌ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാവശേരി സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

വലിയ പൊട്ടിത്തെറിയോടെയാണ് സ്‌ഫോടനം നടന്നത്. പടക്കപ്പുര പൂർണമായും കത്തി നശിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വടക്കാഞ്ചേരി നഗരത്തിൽ മാത്രമല്ല, കുന്നംകുളം ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടുവെന്ന് നാട്ടുകാർ പറഞ്ഞു. 20 കിലോമീറ്റർ പരിധിയിൽ സ്‌ഫോടന ശബ്‌ദം കേട്ടുവെന്നാണ് റിപ്പോർട്.

പാടശേഖരത്തിന് നാടുവിലായാണ് പടക്കപ്പുര സ്‌ഥിതി ചെയ്യുന്നത്. 600 മീറ്റർ അകലെ സ്‌ഥിതി ചെയ്യുന്ന വീടുകളുടെ ജനൽ ചില്ലുകളെല്ലാം തകർന്നിട്ടുണ്ട്. നിലവിൽ ഫയർഫോഴ്‌സ് എത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.

Most Read: മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE