വല്ലപ്പുഴയിൽ പൊള്ളലേറ്റ അമ്മയ്‌ക്ക് പിന്നാലെ മകളും മരിച്ചു

By Trainee Reporter, Malabar News
burnt to death
Representational Image
Ajwa Travels

പാലക്കാട്: വല്ലപ്പുഴയിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ (35) മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് നിഖ മരിച്ചത്. മറ്റൊരു മകൾ ആറുവയസുള്ള നിവേദയും പൊള്ളലേറ്റ് ചികിൽസയിലാണ്.

ഞായറാഴ്‌ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമക്കളെ പൊള്ളലേറ്റ പരിക്കുകളോടെയും കണ്ടെത്തി. ബീനയുടെ ഭർത്താവ് പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ടുമാസത്തിൽ ഒരിക്കലാണ് നാട്ടിലെത്തുന്നത്. വീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ബീനയും മക്കളും താമസിച്ചിരുന്നത്.

ഓടിട്ട വീടിന്റെ മുകളിലെ മുറിയിലാണ് ബീനയും കുട്ടികളും കിടന്നിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ തീ കണ്ടതിനെ തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മരണകാരണം വ്യക്‌തമല്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ അറിയാനാകൂ എന്നും പോലീസ് അറിയിച്ചു.

Most Read| സംസ്‌ഥാനത്ത്‌ അപകടമരണത്തിൽ 307 പേരുടെ കുറവ്; വലിയ നേട്ടമെന്ന് എംവിഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE