പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്

By Trainee Reporter, Malabar News
wild boar attack
Representational Image

പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ കാലിന്റെ മുട്ടിന് താഴെ കടിച്ചുപറിക്കുകയും ചെയ്‌തു.

വീട്ടമ്മയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അതിനിടെ, ഇടുക്കി സ്‌പ്രിങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരക്കേറ്റിട്ടുണ്ട്. മുല്ലമല സ്വദേശി എംആർ രാജീവിനാണ് (46) പരിക്കേറ്റത്. വയറിന് കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE