യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം; ഇനി സ്‌പോൺസർമാർ വേണ്ട

ഇനിമുതൽ പ്രാദേശിക സ്‌പോൺസർമാരുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാം. സന്ദർശക വിസ ടു എക്‌സ്‌പ്‌ളോർ ജോബ് ഓപ്പർച്യൂണിറ്റിസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്.

By Senior Reporter, Malabar News
Dubai_ city
Rep.Image

ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് സുവർണാവസരം. ഇനിമുതൽ പ്രാദേശിക സ്‌പോൺസർമാരുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാം. സന്ദർശക വിസ ടു എക്‌സ്‌പ്‌ളോർ ജോബ് ഓപ്പർച്യൂണിറ്റിസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്.

ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് അവരുടെ സാമൂഹിക മാദ്ധ്യമ പേജുകളിൽ ഔദ്യോഗികമായി പങ്കുവെച്ചു. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വിസയ്‌ക്ക് അപേക്ഷിക്കാം. എന്നാൽ, നിർദിഷ്‌ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വിസ ലഭിക്കുക.

അപേക്ഷകന് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്‌ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്‌റ്റ് ചെയ്‌ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമുള്ള പ്രധാന രേഖകൾ. വിസാ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.

ജിഡിആർഎഫ്‌എ ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്‍മാർട്ട് ആപ്ളിക്കേഷനിലൂടെയോ ആപേക്ഷിക്കാം. യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്‌ത്‌ അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്‌ചിത ഫീസും സാമ്പത്തിക ഗ്യാരണ്ടിയും അടച്ച് അപേക്ഷ സമർപ്പിക്കാം.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE