ഇന്ത്യക്കാർക്ക് സർപ്രൈസ് ഒരുക്കി അബുദാബി; യുഎഇയിലേക്ക് സൗജന്യമായി പറക്കാം

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള അവധിയാത്ര അംഗീകൃത യാത്രാ പങ്കാളികൾ വഴിയോ ഓൺലൈൻ യാത്രാ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

By Senior Reporter, Malabar News
Abu Dhabi

അബുദാബി: ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായി പുതിയ വിസാ പദ്ധതിയുമായി അബുദാബി. ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസ്‌റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി.

അബുദാബി സാംസ്‌കാരിക- വിനോദസഞ്ചാര വകുപ്പ് (ഡിസിടി) ആരംഭിച്ച ഈ സൗജന്യ പദ്ധതിയിലൂടെ യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സൗജന്യമായി അബുദാബി സന്ദർശിക്കാം. ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള അവധിയാത്ര അംഗീകൃത യാത്രാ പങ്കാളികൾ വഴിയോ ഓൺലൈൻ യാത്രാ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഈമാസം ഒന്നുമുതൽ ഒക്‌ടോബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. കുറഞ്ഞത് തുടർച്ചയായ മൂന്ന് രാത്രികൾ അബുദാബിയിലെ ഹോട്ടലിൽ താമസിക്കണം. കൂടാതെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രാ വിമാനടിക്കറ്റ് ഉൾപ്പെടുന്നതുമായ ബുക്കിങ്ങുകൾക്കുമാണ് ആനുകൂല്യം. പരീക്ഷണാടിസ്‌ഥാനത്തിൽ 20,000 വിസകൾ വരെയാണ് പദ്ധതിയിലൂടെ അനുവദിക്കുക.

വിസാ ചെലവ് ഡിസിടി വഹിക്കും

യോഗ്യരായ ബുക്കിങ്ങുകളിൽ യുഎഇ പ്രവേശന വിസയുടെ മുഴുവൻ ചെലവും ഡിസിടി അബുദാബി വഹിക്കും. പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രാ സ്‌ഥാപനങ്ങൾക്ക്‌ വിസാ നടപടികൾക്കായി രണ്ട്‌ മാർഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഡിസിടി അബുദാബി നിയോഗിച്ച ഡെസ്‌റ്റിനേഷൻ മാനേജ്മെന്റ് കമ്പനി വഴി പ്രവർത്തിക്കാം. ഈ സാഹചര്യത്തിൽ വിസയുടെ ചെലവ് ഡിസിടി അബുദാബി നേരിട്ട് വഹിക്കും. നിലവിൽ സഹകരിക്കുന്ന ഡെസ്‌റ്റിനേഷൻ മാനേജ്മെന്റ് കമ്പനികളുമായി തന്നെ യാത്രാ സ്‌ഥാപനങ്ങൾക്ക്‌ പ്രവർത്തിക്കാനും കഴിയും. അങ്ങനെയെങ്കിൽ അനുവദിക്കുന്ന ഓരോ വിസയ്‌ക്കും 285 ദിർഹം വീതം ഡിസിടി അബുദാബി തിരിച്ചുനൽകും.

അബുദാബിയുടെ പ്രധാന രാജ്യാന്തര വിനോദസഞ്ചാര വിപണികളിൽ ഒന്നാണ് ഇന്ത്യയെന്ന് ഡിസിടി അബുദാബി അറിയിച്ചു. ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഇന്ത്യയുമായുള്ള വ്യോമഗതാഗത ബന്ധം ശക്‌തിപ്പെടുത്തുന്നതിനും യാത്രാ വ്യാപാര മേഖലയിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഇന്ത്യൻ സഞ്ചാരികൾക്ക് പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുകയാണ് പദ്ധതി വഴി.

Most Read| ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ? പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE