കോഴിക്കോട് ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു

By Senior Reporter, Malabar News
school bus accident
Rep. Image

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഓടുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്‌ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടിപി അജയ് (41) ആണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ മരിച്ചത്.

കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ കൃഷി വകുപ്പിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്‌ച രാവിലെ 10.20ന് ആണ് കോഴിക്കോട് മാവൂർ റോഡിൽ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ അടിയിലേക്ക് അജയ് ചാടിയത്. ബസ് ഉടനെ നിർത്തിയെങ്കിലും കാലിൽ ചക്രം കയറി ഗുരുതരമായി പരിക്കേറ്റു.

ബാഗുമായി റോഡിന് സമീപത്തെ നടപ്പാതയിൽ നിന്ന യുവാവ് ബസ് അടുത്തെത്തിയപ്പോൾ ബാഗ് നടപ്പാതയിൽ വച്ചശേഷം ഓടിവന്ന് ബസിന് മുന്നിലേക്ക് ചാടുന്ന ദൃശ്യം ബസിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്തു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE