കണ്ണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30ഓളം പേർക്ക് പരിക്ക്
കണ്ണൂർ: ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 30ഓളം പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ...
ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്...
ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മരണകാരണം പക്ഷാഘാതം; പോസ്‌റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്‌പെക്‌ടർ ആർ. ദീപലേഖയുടെ (52) പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പക്ഷാഘാതമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. തിങ്കളാഴ്‌ച ചൊക്ളി പഞ്ചായത്തിലെ ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ്...
മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നടുവണ്ണൂർ വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബിയാണ് (43) മരിച്ചത്. ഞായറാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അപകടം.
സിബിക്കൊപ്പം ഉണ്ടായിരുന്ന...
ഡോക്‌ടർമാരില്ല; പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി
കാസർഗോഡ്: ഡോക്‌ടർമാർ ഇല്ലാത്തതിനെ തുടർന്ന് കാസർഗോഡ് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ഇന്നുമുതൽ ആശുപത്രിയിൽ ഡോക്‌ടർമാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്‌ടർമാരും പിജി പരീക്ഷ എഴുതാനുള്ള...
രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണം; PCWF നെക്‌സസ് മീറ്റിൽ നൗഷാദലി എംഎൽഎ
മലപ്പുറം: ജാതിമത ചിന്തകളില്ലാത്ത വിശാല മനസ്‌കത പൊന്നാനിയുടെ പാരമ്പര്യമാണെന്നും, ഇതേ മാതൃകയിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കി എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുമ്പോഴാണ് നാടിന്റെ വികസനവും സന്തോഷവും സാധ്യമാകുകയെന്നും കെപി നൗഷാദലി എംഎൽഎ.
എന്നും രാഷ്‌ട്രീയ അഭിപ്രായ...
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം
കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്‌ട്രക്‌ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ കെപി. പോളിനെ സസ്‌പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി...
ഫ്രഷ് കട്ട്; പ്ളാന്റിന് മുന്നിൽ പ്രതിഷേധം, വാഹനങ്ങൾ തടയുമെന്ന് സമരസമിതി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കി ജനകീയ സമരസമിതി. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ് കട്ട് പ്ളാന്റിലേക്ക് പോകുന്ന വഴിയിലേക്ക് പ്രക്ഷോഭ വേദി മാറ്റി....








































