നിലമ്പൂരിൽ പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

By Trainee Reporter, Malabar News
The girl was found hanging in the forest in Nilambur
Representational Image
Ajwa Travels

നിലമ്പൂർ: ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ചാലിയാറിലാണ് സംഭവം. കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണി മുതൽ അഖിലയെ കാണാനില്ലായിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അർധരാത്രിയോടെ പെൺകുട്ടിയെ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിലമ്പൂർ മാനവേദൻ സ്‌കൂളിലെ വിദ്യാർഥിയാണ് അഖില.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE