ഔഷധ വേര് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മർദ്ദനം
പാലക്കാട്: ഔഷധ വേര് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം. പാലൂർ സ്വദേശിയായ മണികണ്‌ഠനാണ് (26) മർദ്ദനമേറ്റത്. തലയോട്ടി തകർന്ന മണികണ്‌ഠൻ ആശുപത്രിയിൽ ചികിൽസയിലാണ്.
പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്നിന്റെ വേര്...
വാളയാർ ആൾക്കൂട്ടക്കൊല; രണ്ടുപേർ കൂടി പിടിയിൽ, തമിഴ്‌നാട്ടിലും അന്വേഷണം
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്...
ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം ലക്കിടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ആദിശ്രീ (5) എനിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
സ്‌കൂട്ടർ ഓടിച്ചിരുന്ന...
വാളയാർ ആൾക്കൂട്ട മരണം; സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന, അഞ്ചുപേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്‌ത്രീകളും ഉൾപ്പെട്ടതായി സൂചന. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) ആണ് മരിച്ചത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോകളിൽ നിന്നാണ് സംഭവത്തിൽ...
വാളയാർ ആൾക്കൂട്ട മർദ്ദനം; നേരിട്ടത് കൊടും ക്രൂരത, ചോരതുപ്പി മരണം, 5 പേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച ഇതര സംസ്‌ഥാന തൊഴിലാളി മണിക്കൂറുകളോളം കൊടുംക്രൂരത നേരിട്ടതായി വിവരം. മോഷ്‌ടാവ് ആണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം വളഞ്ഞ് ചോദ്യം ചെയ്യൽ എന്ന പേരിൽ തല്ലിച്ചതച്ചത്. ഛത്തീസ്‌ഗഡ് ബിലാസ്‌പുർ...
ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
പാലക്കാട്: വാളയാറിൽ മർദ്ദനമേറ്റ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദ്ദിച്ചതെന്നാണ് ആരോപണം. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട്...
അജ്‌ഞാതസംഘം തട്ടികൊണ്ടുപോയ വ്യവസായിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
മലപ്പുറം: തിരുമിറ്റക്കോട്ട് നിന്ന് അജ്‌ഞാതസംഘം തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ വ്യവസായി കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദാലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ സംഘം ഒരു...
പുലിക്കായി തിരച്ചിൽ; മലമ്പുഴയിൽ ജാഗ്രതാ നിർദ്ദേശം, അനാവശ്യ യാത്രകൾ ഒഴിവാക്കണം
പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. മലമ്പുഴ അകത്തേത്തറ, കേട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രിയാത്ര ചെയ്യുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും...






































