Thu, Jan 22, 2026
20 C
Dubai
Home Tags Bangladesh News Malayalam

Tag: Bangladesh News Malayalam

ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം; ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ...

‘ഇന്ത്യയിലല്ല, ദുബായിൽ’; വീഡിയോയിൽ ഫൈസൽ മസൂദ്, ബംഗ്ളാദേശിന് തിരിച്ചടി

ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ് വീഡിയോ സന്ദേശം പുറത്തുവിട്ടു. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും നിലവിൽ ദുബായിലാണ് ഉള്ളതെന്നുമാണ്...

ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ? അവകാശ വാദവുമായി ബംഗ്ളാദേശ്, തള്ളി ഇന്ത്യ

ധാക്ക: ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്‌മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുള്ള രണ്ടുപേർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ളാദേശിന്റെ അവകാശവാദം തള്ളി ബിഎസ്‌എഫും മേഘാലയ പോലീസും. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന...

‘ബംഗ്ളാദേശിലെ സ്‌ഥിതിയിൽ ആശങ്ക; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’

ന്യൂഡെൽഹി: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അടുത്തിടെ ഹിന്ദു യുവാക്കൾ ബംഗ്ളാദേശിൽ ആൾക്കൂട്ടം ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങൾ അങ്ങേയറ്റം അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം...

ധാക്കയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ബംഗ്ളാദേശിൽ സ്‌ഥിതി രൂക്ഷം

ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്‌ഫോടക വസ്‌തുക്കൾ എറിയുകയായിരുന്നുവെന്ന് ബംഗ്ളാദേശ് പോലീസ് പറഞ്ഞു. രണ്ടാഴ്‌ചയായി കലാപം തുടരുന്ന ബംഗ്ളാദേശിൽ സ്‌ഥിതിഗതികൾ...

ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; യുവ നേതാവിന് വെടിയേറ്റു

ധാക്ക: ബംഗ്ളാദേശിൽ കലാപം അതിരൂക്ഷമാകുന്നു. ആക്രമണത്തിൽ യുവ നേതാവിന് വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ്‌ സിക്‌ദറിനാണ് (42) വെടിയേറ്റത്. സിക്‌ദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയ്‌ക്കാണ് വെടിയേറ്റത്. ഖുൽനയിലെ...

ബംഗ്ളാദേശ് കത്തുന്നു; ഹിന്ദു യുവാവിനെ തല്ലിക്കൊന്നത് അതിക്രൂരമായി, വ്യാപക പ്രതിഷേധം

ധാക്ക: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദ ആരോപിച്ചാണ് മൈമെൻസിങ്ങിലെ ഒരു വസ്‌ത്ര ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്‌ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്. ഇന്ത്യാവിരുദ്ധ നിലപാടെടുത്ത യുവനേതാവ്...

ബംഗ്ളാദേശിൽ വീണ്ടും പ്രതിഷേധം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ, മാദ്ധ്യമ ഓഫീസുകൾക്ക് തീയിട്ടു

ധാക്ക: ബംഗ്ളാദേശിൽ വീണ്ടും വ്യാപക പ്രതിഷേധം. ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് പ്രക്ഷോഭം തുടങ്ങിയത്. തലസ്‌ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപകമായി അക്രമം...
- Advertisement -