Sat, Feb 21, 2026
30 C
Dubai
Home Tags Benjamin Netanyahu

Tag: Benjamin Netanyahu

ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്

വാഷിങ്ടൻ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെന്യാമിൻ...

‘ഖത്തർ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനം; പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’

ജറുസലേം: ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ...

ഇസ്രയേൽ ആക്രമണം; അനസ് അൽ ഷെരീഫ് അടക്കം 5 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ 5 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അൽഷിഫ ആശുപത്രിയുടെ മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ആശുപത്രിക്ക് സമീപത്തായി ഇവർ...

ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി

ടെൽ അവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു നേരത്തെ...

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ നിർമിത ആയുധങ്ങൾ- വെളിപ്പെടുത്തി നെതന്യാഹു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഇസ്രയേൽ നിർമിത ആയുധങ്ങൾ...

ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത്‌ നെതന്യാഹു; സൈന്യത്തിന് എതിർപ്പ്

ടെൽ അവീവ്: ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ പ്രതിരോധ സേനയ്‌ക്കുള്ളിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക്...

സമാധാന നൊബേൽ; ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത്‌ ഇസ്രയേൽ- നന്ദിയെന്ന് മറുപടി

വാഷിങ്ടൻ: സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത്‌ ഇസ്രയേൽ. തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ...

ടെഹ്‌റാനിൽ ആക്രമണം ഉടൻ; ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് നെതന്യാഹു

ടെഹ്‌റാൻ: ഇറാന്റെ തലസ്‌ഥാന നഗരമായ ടെഹ്‌റാൻ ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാനും നെതന്യാഹു ആവശ്യപ്പെട്ടു. ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ...
- Advertisement -