Sat, Oct 18, 2025
32 C
Dubai
Home Tags Chief Minister Pinarayi Vijayan

Tag: Chief Minister Pinarayi Vijayan

‘മകന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ല, ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ല’

തിരുവനന്തപുരം: മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദയ്‌ക്ക് ജോലി ചെയ്‌ത്‌ ജീവിക്കുന്നയാളാണ് തന്റെ മകൻ. ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകന് ഇഡി...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സഹായം വേണം; പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ഡെൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. സംസ്‌ഥാനത്തിന്റെ സാമ്പത്തിക...

കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമോ? മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഡെൽഹി സന്ദർശനത്തിന്റെ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്റെ പുനർനിർമാണത്തിനായി കൂടുതൽ...

‘പ്രതിപക്ഷം അതിരുവിട്ടു, സ്‌പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം, നടപടിയുണ്ടാകും’

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ ശക്‌തമായ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്‌പീക്കറുടെ മുഖം മറച്ച...

ശബരിമല എല്ലാവർക്കും പ്രാപ്‌തമായ ആരാധനാലയം, ശക്‌തിപ്പെടുത്തണം; മുഖ്യമന്ത്രി

പമ്പ: ശബരിമല എല്ലാവർക്കും പ്രാപ്‌തമായ ആരാധനാലയമാണെന്നും അതിനെ ശക്‌തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും...

പിരിച്ചുവിട്ട 144 പോലീസുകാരുടെ ലിസ്‌റ്റ് പുറത്തുവിടുമോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എൽഡിഎഫ് ഭരിക്കുന്ന കാലത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി 144 പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല....

തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ല, കോൺഗ്രസ് ഭരണകാലത്ത്; മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തിര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും ജവഹർലാൽ നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണകാലത്താണെന്നും...

‘ഒറ്റപ്പെട്ട സംഭവങ്ങൾ, പല കാര്യങ്ങളും പർവതീകരിക്കുന്നു’; പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ...
- Advertisement -