Tag: Idol Base Missing From Sabarimala
ശബരിമല സ്വർണക്കൊള്ള; കേസെടുത്ത് ക്രൈം ബ്രാഞ്ച്, പത്ത് പ്രതികൾ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ക്രൈ ബ്രാഞ്ച് കേസെടുത്തു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാകും പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.
സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സഹായികളും ദേവസ്വം...
ശബരിമല സ്വർണം പൂശലിൽ തിരിമറി; കേസെടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സ്വർണം പൂശലിൽ തിരിമറി...
ശബരിമല സ്വർണപ്പാളി വിവാദം; അന്വേഷിക്കാൻ പ്രത്യേക സംഘം, സർക്കാർ ഉത്തരവിറക്കി
കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
എസ്ഐടിയിൽ തൃശൂരിലെ...
ശബരിമല സ്വർണപ്പാളി വിവാദം; മുരാരി ബാബുവിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്.
തിരുവനന്തപുരത്ത് നടന്ന...
ശബരിമല സ്വർണപ്പാളി വിവാദം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥരും...
ശബരിമല സ്വർണപ്പാളി വിവാദം; ‘പ്രതിഷേധ ജ്യോതി’യുമായി പ്രതിപക്ഷം
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഈമാസം ഒമ്പതിന് പത്തനംതിട്ടയിൽ 'പ്രതിഷേധ ജ്യോതി' എന്ന പേരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി...
തന്നത് ചെമ്പ് പാളികൾ, ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയത്; ഉണ്ണിക്കൃഷ്‌ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും സ്വർണപ്പാളി പ്രദർശന...
സ്വർണപ്പാളി വിവാദം; ശബരിമലയിലെ വാതിലെന്ന പേരിൽ ചെന്നൈയിലും പ്രദർശനം
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിന് വെച്ചതായി വിവരം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ശ്രീകോവിലിന്റെ വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലേക്ക്...