Tag: India-pak border
വ്യോമ, നാവിക സേനകൾ സജ്‌ജം; നിർദ്ദേശം ലഭിച്ചാലുടൻ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്‌ജമെന്ന് റിപ്പോർട്. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടൻ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി.
കഴിഞ്ഞദിവസം വ്യോമസേനാ...
പഹൽഗാം ഭീകരാക്രമണം; പ്രദേശവാസിയായ വ്യാപാരി കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യുന്നു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിലെടുത്തു. സംഭവ ദിവസം ഇയാൾ കട തുറന്നിരുന്നില്ല. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര...
അതിർത്തി കടക്കാൻ ശ്രമം; പാക്ക് റേഞ്ചറെ ഇന്ത്യൻ സേന പിടികൂടിയതായി റിപ്പോർട്
ന്യൂഡെൽഹി: രാജസ്‌ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് റേഞ്ചറെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്‌റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്‌തുവരികയാണ്.
26 പേർ...
‘സിന്ധൂനദീജല കരാർ മരവിപ്പിച്ചാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും’
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്.
സിന്ധൂനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം...
കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെതിരെ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. പാക്കിസ്‌ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും ഇന്ത്യ വിലക്കേർപ്പെടുത്തി. പാക്കിസ്‌ഥാനിൽ നിന്നുള്ള വസ്‌തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര...
‘പാക്കിസ്‌ഥാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തണം; നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. രാജ്യാന്തര വേദികളിൽ പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തി സമ്മർദ്ദം ശക്‌തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഭീകരപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്‌ഥാന് അന്താരാഷ്‌ട്ര ബാങ്കുകളിൽ നിന്ന്...
‘പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയിൽ അധിനിവേശം’; ബംഗ്ളാദേശ് മുൻ മേജർ ജനറൽ വിവാദത്തിൽ
ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിൽ അധിനിവേശം നടത്തണമെന്ന് ബംഗ്ളാദേശ് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്‌ഥനും വിരമിച്ച മേജർ ജനറലുമായി എംഎൽഎം ഫസ്‌ലുർ റഹ്‌മാൻ. അധിനിവേശത്തിനായി...
നിയന്ത്രണരേഖയിൽ വീണ്ടും പാക്ക് വെടിവയ്‌പ്പ്; തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ: കശ്‌മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പ്. തുടർച്ചയായി എട്ടാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ വെടിയുതിർക്കുന്നത്. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, നൗരേഷ്, അഖ്‌നൂർ പ്രദേശങ്ങളിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം...






































