Tag: kannur news
മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായം ഇല്ല. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ...
രാഹുലിനെതിരെ പതിപ്പിച്ച പോസ്‌റ്റർ കീറി; എസ്എൻ കോളേജിൽ സംഘർഷാവസ്‌ഥ
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട്...
കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെയെന്ന് സംശയം
കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയാണ് (37) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്...
കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; രണ്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടുമാസം പ്രായമായ കുട്ടി കിണറ്റിൽ വീണ് മരിച്ചു. കുറുമാത്തൂർ പോക്കുണ്ട് ജാബിർ- മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കിണറിന് സമീപത്ത് നിന്ന്...
ബൈക്ക് റോഡിൽ തെന്നിവീണു; യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്....
കണ്ണൂർ പ്രജുൽ കൊലപാതകം; പിന്നിൽ ലഹരി ഇടപാട് തർക്കം? രണ്ടുപേർ പിടിയിൽ
കണ്ണൂർ: ആലക്കോട് കുടിയാൻമലയിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നടുവിൽ പടിഞ്ഞാറെ കവലയിലെ വിവി പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന്...
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; നാലുപേർക്ക് പൊള്ളലേറ്റു
കണ്ണൂർ: പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ (35), നിഗം ബഹ്‌റ (40), സുഭാഷ്...
കണ്ണൂരിൽ നടുറോഡിൽ സ്‌ഫോടനം; വീടുകളുടെ ജനൽചില്ലുകൾ തകർന്നു
കൂത്തുപറമ്പ്: കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്‌ഫോടനം. സമീപത്തെ രണ്ടു വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സ്‌ഫോടക വസ്‌തുക്കളും റോഡിലെ...






































