Tag: kerala government
ഡേറ്റ ചോർത്തൽ വിവാദം; സർക്കാരിന് ആശ്വാസം, ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് സന്ദേശ വിവാദത്തിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി.
'സ്‌പാർക്' പോർട്ടലിലെ ഡേറ്റ...
സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കി സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്‌കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്‌കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ്...
‘വാട്‌സ് ആപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ല’; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ല. ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഐ പുനഃസ്‌ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണ്.
സന്ദേശത്തിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെ...
ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട് മൂന്ന് മാസത്തിനകം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വിപി ജോയി ആണ് ചെയർമാൻ.
അഡ്വ. എം....
കേരള നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്‌ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക.
കേരള...
സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്...
സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും.
ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും....
ക്ഷേമ പെൻഷൻ 2000 രൂപയാക്കി, ആശമാരുടെ ഓണറേറിയം വർധിപ്പിച്ചു; വമ്പൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്‌ഥാന സർക്കാർ. സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്‌ഥാന സർക്കാർ ജീവനക്കാർ,...




































