Tag: Kerala Local Body Election 2025
തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണസമിതി; സത്യപ്രതിജ്‌ഞ ചെയ്‌ത് അംഗങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണസമിതി. സംസ്‌ഥാനത്തെ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതലയേറ്റു. രാവിലെ പത്തിനാണ് കോർപറേഷനുകൾ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിൽ സത്യപ്രതിജ്‌ഞ...
പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; പ്രഖ്യാപിച്ച് കോൺഗ്രസ്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡെപ്യൂട്ടി മേയറാണ്. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്.
ഇന്ദിരയുടെയും മഹിളാ കോൺഗ്രസ് ജില്ലാ...
മൂന്ന് വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ജനുവരി 12ന്, ഫലം 13ന്
തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ...
മേയർ ചർച്ച; രാജീവ് ചന്ദ്രശേഖർ ഡെൽഹിയിലേക്ക്, സർപ്രൈസ് സ്‌ഥാനാർഥി ഉണ്ടാകുമോ?
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ. പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ...
വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ
തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം...
തദ്ദേശ തിരഞ്ഞെടുപ്പ്; വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം...
അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദ്ദേശം; സത്യപ്രതിജ്‌ഞ 21ന്
തിരുവനന്തപുരം: കോൺഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെ ഉൾപ്പടെ തീരുമാനിക്കുന്നത് പ്രാദേശിക തലത്തിലെന്ന് റിപ്പോർട്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഡിസിസികൾക്ക് ഉടൻ നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ...
‘തെറ്റ് പറ്റി, അങ്ങനെ പറയാൻ പാടില്ലായിരുന്നു’; പരാമർശത്തിൽ തിരുത്തുമായി എംഎം മണി
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ തിരുത്തുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. തനിക്ക് തെറ്റ് പറ്റി. അങ്ങനെ പറയാൻ പാടില്ലായിരുന്നു....





































