Sun, Feb 22, 2026
24 C
Dubai
Home Tags Kerala Local Body Election 2025

Tag: Kerala Local Body Election 2025

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ബിജെപിക്ക് തിരിച്ചടി, പലയിടത്തും സ്‌ഥാനാർഥികളില്ല

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മൽസരിക്കാൻ സ്‌ഥാനാർഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്‌ഥാനാർഥികൾ ഇല്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും...

വോട്ടിന് മുൻപേ എൽഡിഎഫിന് വിജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്‌ഥാനാർഥികളില്ല

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരില്ല. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ആം വാർഡ്...

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്നുമണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. നാളെയാണ്...

സീറ്റ് വിഭജനം; കാസർഗോഡ് ഡിസിസിയിൽ തമ്മിലടി, നേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി

കാസർഗോഡ്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡണ്ട് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സാമൂഹിക മാദ്ധ്യമങ്ങളിലായിരുന്നു...

അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും

തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ...

കോൺഗ്രസിന് ആശ്വാസം; വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തു, മൽസരിക്കാം

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്‌ഥാനാർഥി വൈഷ്‌ണ സുരേഷിന് ആശ്വാസം. വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ പുനഃസ്‌ഥാപിച്ചു. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ, വൈഷ്‌ണയ്‌ക്ക് മുട്ടടയിൽ മൽസരിക്കാനുള്ള തടസങ്ങൾ...

സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത? വിഎം വിനുവിന് മൽസരിക്കാനാവില്ല, ഹരജി തള്ളി

കോഴിക്കോട്: സംവിധായകൻ വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. വിഎം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തുവെന്ന്‌ കാട്ടി നൽകിയ ഹരജിയാണ് ജസ്‌റ്റിസ്‌ പിവി കുഞ്ഞിക്കൃഷ്‌ണൻ തള്ളിയത്. വോട്ടർപട്ടികയിൽ...

കോൺഗ്രസിന് വീണ്ടും തിരിച്ചടി; വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല

കോഴിക്കോട്: കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വിഎം വിനുവിന് കോർപറേഷനിലേക്ക് മൽസരിക്കാൻ സാധിക്കില്ല. മൽസരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ...
- Advertisement -