Sun, Oct 19, 2025
28 C
Dubai
Home Tags Kottayam Medical College Incident

Tag: Kottayam Medical College Incident

കോട്ടയം ദുരന്തം; ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ, മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. പത്തുലക്ഷം രൂപയും ബിന്ദുവിന്റെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകാൻ...

സംസ്‌ഥാനത്തെ ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ; റിപ്പോർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 134 ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്‌ടർ ശേഖരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും...

‘കുടുംബത്തിനൊപ്പം എന്നും സർക്കാരുണ്ടാകും’; ബിന്ദുവിന്റെ വീട് സന്ദർശിച്ച് വീണാ ജോർജ് 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് വീണാ ജോർജ് ബിന്ദുവിന്റെ...

ബിന്ദുവിന്റെ മരണം; വീണാ ജോർജിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം, സംഘർഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ഡിഎംഒ...

മരണകാരണം ആന്തരിക ക്ഷതം; തലയോട്ടി തകർന്നു, വാരിയെല്ല് ഒടിഞ്ഞു

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പോസ്‌റ്റുമോർട്ടം, ഇൻക്വസ്‌റ്റ് റിപ്പോർട്ടുകൾ പുറത്ത്. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് ബിന്ദുവിന്റെ മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭാരമുള്ള വസ്‌തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്ക്...

ബിന്ദുവിന് വിട ചൊല്ലി നാട്; അമ്മയ്‌ക്കരികിൽ കരഞ്ഞുതളർന്ന് നവമിയും നവനീതും

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ്...

വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് പാർട്ടി

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്‌റ്റുകൾ വ്യാപകം. പാർട്ടി അംഗങ്ങളിൽ നിന്ന് തന്നെയാണ് വിമർശനങ്ങൾ ഉയർന്നത്. പോസ്‌റ്റിട്ടവർക്കെതിരെ സിപിഎം നടപടി തുടങ്ങിയതായാണ് വിവരം....

ആദ്യ ശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ ചലനമറ്റ ശരീരം, തീരാവേദനയിൽ നവനീത്

കോട്ടയം: ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. എന്നാൽ, നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൻ...
- Advertisement -