Thu, Jan 22, 2026
21 C
Dubai
Home Tags Local body election

Tag: local body election

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ, സിപിഎം രണ്ടാമത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്....

മൂന്ന് വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ജനുവരി 12ന്, ഫലം 13ന്

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 12ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 13ന് രാവിലെ...

വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം...

തദ്ദേശ തിരഞ്ഞെടുപ്പ്; വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം...

‘തെറ്റ് പറ്റി, അങ്ങനെ പറയാൻ പാടില്ലായിരുന്നു’; പരാമർശത്തിൽ തിരുത്തുമായി എംഎം മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ തിരുത്തുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. തനിക്ക് തെറ്റ് പറ്റി. അങ്ങനെ പറയാൻ പാടില്ലായിരുന്നു....

കേരളത്തിലെ ആദ്യ ബിജെപി മേയർ ആര്? വിവി രാജേഷ്, ആർ. ശ്രീലേഖ എന്നിവർക്ക് മുൻ‌തൂക്കം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാർട്ടിയിൽ ചർച്ചകൾ സജീവം. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ഒരു കോർപറേഷൻ ഭരണം ബിജെപി നേടുന്നത്. സംസ്‌ഥാന സെക്രട്ടറി വിവി രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ...

‘പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, തിരുത്തലുകൾ ഉണ്ടാകും, എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത്’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്‌ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി...

നിയമസഭയിലേക്ക് വഴി ചൂണ്ടുന്ന വിജയം, കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിൽ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിർണായകവും...
- Advertisement -