Tag: Pakistan
മുട്ടുമടക്കി പാക്ക് സർക്കാർ; പ്രക്ഷോഭം അവസാനിച്ചു, റോഡുകൾ തുറന്നു
ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പത്തുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് (എഎസി) പ്രക്ഷോഭത്തിന് നേതൃത്വം...
പാക്ക് അധിനിവേശ കശ്‌മീരിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇന്റർനെറ്റ് വിച്‌ഛേദിച്ചു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്‌മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നിനാണ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ...
‘ഇന്ത്യ കരാർ നിർത്തിയത് ഏകപക്ഷീയമായി, ലംഘനം യുദ്ധ നടപടിയായി കണക്കാക്കും’
ന്യൂയോർക്ക്: സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ വെച്ചായിരുന്നു വിമർശനം. കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു.
കരാർ ഏകപക്ഷീയമായി...
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി; അമീർ സുബൈർ സിദ്ദിഖിന് സമൻസ്
ചെന്നൈ: പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞൻ അമീർ സുബൈർ സിദ്ദിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ച് ചെന്നൈ കോടതി. ഒക്‌ടോബർ 15ന് ചെന്നൈ എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അമീർ സുബൈർ സിദ്ദിഖി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് നോട്ടീസിൽ...
‘ഇന്ത്യ-റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു; നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്‌ഥാനും ആഗ്രഹം’
ബെയ്‌ജിങ്: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് ഷെരീഫിന്റെ പരാമർശം.
ന്യൂഡെൽഹിയും മോസ്‌കോയുമായുള്ള ബന്ധം തികച്ചും നല്ല...
ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു
കറാച്ചി: ബലൂചിസ്‌ഥാനിൽ ബസ് യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്‌ഥാൻ...
നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ സുനിതയെ ഇന്ത്യക്ക് കൈമാറി; ചോദ്യം ചെയ്യും
നാഗ്‌പൂർ: നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ നാഗ്‌പൂർ സ്വദേശിനി സുനിത ജാംഗഡെയെ പാക്കിസ്‌ഥാൻ ഇന്ത്യക്ക് കൈമാറി. ശനിയാഴ്‌ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്‌ഥർ ബിഎസ്എഫിന് കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർ സുനിതയെ അമൃത്‌സർ പോലീസിനെ...
അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി. പാക്കിസ്‌ഥാന്റെ പരമോന്നത സേനാ പദവിയാണ് ഫീൽഡ് മാർഷൽ തസ്‌തിക. ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്‌ഥാനക്കയറ്റം എന്നതാണ്...