Tag: ROAD ACCIDENT
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം
മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാൻ എന്ന 13 വയസുകാരനാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ...
ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം
വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ...
ഓട്ടോയ്‌ക്ക് പിന്നിൽ കാറിടിച്ചു വിദ്യാർഥികൾക്ക് പരിക്ക്; ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്‌ക്ക്...
കെഎസ്ആർടിസിയും ലോറി കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്
തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20തോളം പേർക്ക് പരിക്ക്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അരമണിക്കൂറോളമെടുത്ത് വാഹനങ്ങൾ...
നിയന്ത്രണംവിട്ട കാറിടിച്ചു; ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു
കോഴിക്കോട്: നിയന്ത്രണംവിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്‌ദുർ റഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി...
അടിപ്പാതയിലേക്ക് ഇടിച്ചുകയറി; കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.
ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന...
പാലക്കാട്ട് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം
പാലക്കാട്: കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (36) ആണ് മരിച്ചത്.
ഇന്ന് രാവിലെ...
കഴക്കൂട്ടത്ത് കാർ റേസിങ്ങിനിടെ അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടെയാണ്...