Tag: ROAD ACCIDENT
തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 മരണം; 40 പേർക്ക് പരിക്ക്
ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ബസുകളിൽ...
തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്ക് എതിരെ കേസ്
പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതിയിലുള്ള ഡ്രൈവിങ് എന്നിവയ്‌ക്ക് എതിരെയുള്ള വകുപ്പുകളാണ്...
കരിമാൻതോട് ഓട്ടോ അപകടം; കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി, മരണം രണ്ടായി
കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്‌ണയുടെ (4) മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്....
പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു; താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം
കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം. കരിമാൻതോട് ശ്രീനാരായണ സ്‌കൂൾ വിദ്യാർഥിനി ആദിലക്ഷ്‍മിയാണ് (8) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക്...
ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം; പലരുടെയും നില ഗുരുതരം
ജയ്‌പുർ: ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 13 മരണം. പത്തുപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹർമദയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് 17 വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ലോഹമണ്ഡിയിലെ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന്...
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം
മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാൻ എന്ന 13 വയസുകാരനാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ...
ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം
വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ...
ഓട്ടോയ്‌ക്ക് പിന്നിൽ കാറിടിച്ചു വിദ്യാർഥികൾക്ക് പരിക്ക്; ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച് ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്‍മഹത്യ ചെയ്‌തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്‌ക്ക്...





































