Sat, Oct 18, 2025
33 C
Dubai
Home Tags Russia-Ukraine War

Tag: Russia-Ukraine War

റഷ്യയെ നേരിടാൻ യുക്രൈന് ടോമാഹോക്ക് മിസൈൽ? അനുകൂല സൂചനയുമായി ട്രംപ്

വാഷിങ്ടൻ: റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രൈന് നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മിസൈലുകൾ യുക്രൈന് നൽകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, നൽകിയേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതൽ...

യുക്രൈന് നേരെ റഷ്യൻ വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു, 42 പേർക്ക് പരിക്ക്

കീവ്: യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ...

‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡണ്ട് സ്‌ഥാനം ഒഴിയാൻ തയ്യാർ’

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി. വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക...

റഷ്യയുമായി യുദ്ധം തുടരാൻ അടുത്തവർഷം 12000 കോടി ഡോളർ വേണം; യുക്രൈൻ പ്രതിരോധ മന്ത്രി

കീവ്: റഷ്യയുമായി യുദ്ധം തുടരണമെങ്കിൽ അടുത്തവർഷം 12000 കോടി ഡോളർ (ഏകദേശം പത്തുലക്ഷം കോടി രൂപയോളം) എങ്കിലും കുറഞ്ഞത് വേണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഡെനിസ് ഷ്‌മൈഗൾ. റഷ്യയുമായുള്ള യുദ്ധത്തിൽ സൈന്യത്തെ നിലനിർത്താൻ...

‘ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്‌താൽ, റഷ്യ-യുക്രൈൻ യുദ്ധം പെട്ടെന്ന് അവസാനിക്കും’

വാഷിങ്ടൻ: റഷ്യൻ-യുക്രൈൻ സംഘർഷം മാരകവും പരിഹാസ്യവുമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യക്കെതിരെ കർശന നടപടി എടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആഹ്വാനം ചെയ്‌തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ ചൈനയ്‌ക്ക്‌ മേൽ...

‘പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ; വ്യോമാതിർത്തി ലംഘിച്ചു, ഡ്രോണുകൾ വെടിവച്ചിട്ടു’

മോസ്‌കോ: യുക്രൈന് പിന്നാലെ പോളണ്ടിനെ ലക്ഷ്യമിട്ട് റഷ്യ. പോളണ്ടിന്റെ അതിർത്തിക്കുള്ളിൽ റഷ്യൻ ഡ്രോണുകൾ പ്രവേശിച്ചതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി പോളണ്ട് സൈന്യം വ്യക്‌തമാക്കി. പോളണ്ടിലെ...

കടുപ്പിച്ച് യുക്രൈനും റഷ്യയും; കീവിലെ മന്ത്രിസഭാ മന്ദിരത്തിൽ മിസൈൽ ആക്രമണം

കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും, ആക്രമണം തുടർന്ന് യുക്രൈനും റഷ്യയും. യുക്രൈന്റെ തലസ്‌ഥാനമായ കീവിൽ റഷ്യ വൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ പ്രധാന ഭരണ...

‘റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുന്നു’; വീണ്ടും വിമർശനവുമായി യുഎസ്

വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക. സംഘർഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്‌ടാവ്‌ പീറ്റർ നവാരോ രംഗത്തെത്തി. സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ്...
- Advertisement -