Tag: Sheikh Hasina
കോടതിയലക്ഷ്യ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് ആറുമാസം തടവ് ശിക്ഷ
ധാക്ക: ബംഗ്ളദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കോടതിയലക്ഷ്യ കേസിൽ ആറുമാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ. ജസ്‌റ്റിസ് ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അവാമി...
ഒടുവിൽ വഴങ്ങി; ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. അടുത്തവർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്തുണ്ടായ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിനുള്ള...
ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രാജ്യത്ത് പടർന്നുപിടിച്ച...
‘ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം’; ഇന്ത്യക്ക് കത്തയച്ച് ബംഗ്ളാദേശ് സർക്കാർ
ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ളാദേശ് സർക്കാർ. ബംഗ്ളാദേശ് ഇടക്കാല സർക്കാർ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ കത്ത് നൽകി.
ഹസീനയ്‌ക്ക് ബംഗ്ളാദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്ര...
‘യൂനുസ് വംശഹത്യയിൽ പങ്കാളി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു’; ഷെയ്ഖ് ഹസീന
ന്യൂയോർക്ക്: ബംഗ്ളാദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ നിലവിലെ ബംഗ്ളാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടുവെന്നും, യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ഷെയ്ഖ് ഹസീന...
‘പ്രസിഡണ്ട് ഒരാഴ്‌ചക്കുള്ളിൽ രാജിവെക്കണം’; ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം
ധാക്ക: ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം. പ്രസിഡണ്ട് മുഹമ്മ്ദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ പ്രതിഷേധക്കാർ ഉപരോധിച്ചു. എന്നാൽ, ബാരിക്കേഡുകളും മറ്റും വെച്ച് ബംഗ ഭബനിലേക്കുള്ള പ്രവേശനം പോലീസ്...
27 കൊലപാതക കേസുകൾ; ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ളാദേശ് സർക്കാരിന്റെ തീരുമാനം. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാ അംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥർ എന്നിവരുടെ...
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല; പ്രതികരിച്ച് വൈറ്റ് ഹൗസ്
വാഷിങ്ടൻ: ബംഗ്ളാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയിൽ യുഎസിന് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ബംഗ്ളാദേശിലെ...