Tag: stray dog attack
നായ്‌ക്കളെ കുത്തിവയ്‌പ്പ് നൽകി പിടികൂടിയ സ്‌ഥലത്ത് തുറന്നുവിടണം; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ തെരുവുനായ്‌ക്കളെയെല്ലാം എട്ടാഴ്‌ചയ്‌ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് മയപ്പെടുത്തി സുപ്രീം കോടതി. പേവിഷബാധ സ്‌ഥിരീകരിക്കുകയോ സംശയിക്കുകയോ അക്രമാസക്‌തി കാട്ടുന്നവയോ ആയ നായ്‌ക്കളെ മാത്രമേ ഷെൽട്ടറിലേക്ക് മാറ്റേണ്ടതുള്ളൂവെന്ന് കോടതി വ്യക്‌തമാക്കി.
അല്ലാത്തവയെ...
കോഴിക്കോട് തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ...
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; പേവിഷബാധ സ്‌ഥിരീകരിച്ചു
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ...
കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ
കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. കോർപ്പറേഷൻ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്ക് മാറ്റിയ നായ കഴിഞ്ഞ ദിവസം...
തെരുവുനായ ആക്രമണം; ഓയൂരിൽ രണ്ടുവയസുകാരന്റെ കണ്ണുകൾക്ക് ഗുരുതര പരിക്ക്
കൊല്ലം: തെരുവുനായ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. ഓയൂരിൽ മുഖത്ത് പരിക്കേറ്റ കുട്ടിയെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരിക്കേറ്റത്.
ആദമിന്റെ അമ്മയുടെ...
പുത്തനങ്ങാടിയിൽ ആറുമാസമുള്ള കുഞ്ഞടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്തു
മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്.
തിരക്കുള്ള...
വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു
കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...
ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (88) ആണ് തെരുവുനായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.
ആറാട്ടുപുഴ തറയിൽകടവിലെ മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്യായനിയമ്മ....