Tag: US Tariff Policy
ട്രംപിന് കനത്ത തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽ കോടതി വിധി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയതിലാണ് കോടതി വിധി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ട്രംപ്...
‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’
വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൻ. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ...
അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ
വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ...
യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്
വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്‌സിക്കോയ്‌ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്തുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ്...
ട്രംപിന് ആശ്വാസം; തീരുവ നടപടികൾ വിലക്കിയ ഉത്തരവിന് സ്‌റ്റേ
വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത് അപ്പീൽ കോടതി. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് അപ്പീൽ കോടതി സ്‌റ്റേ അനുവദിച്ചത്....
‘രാജ്യങ്ങൾക്ക് നികുതി ചുമത്താൻ പ്രസിഡണ്ടിന് അധികാരമില്ല’; ട്രംപിന് കനത്ത തിരിച്ചടി
വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ ചോദ്യം ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. ഇന്ത്യ...
പകരം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ; ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് യുഎസ്
വാഷിങ്ടൻ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരം തീരുവ മുതൽ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ 9.30നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഇന്ത്യയ്‌ക്ക് 26 ശതമാനമാണ് പകരം തീരുവ ചുമത്തിയിരിക്കുന്നത്....
യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ല, അവസാനം വരെ പോരാടും; ചൈന
വാഷിങ്ടൻ: പകരചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന...



































