സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല, സഹോദരിമാരും അച്ഛൻ കൃഷ്ണകുമാറും ‘അമ്മ സിന്ധു കൃഷ്ണയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ചാഞ്ചാടിയാടി എന്ന പാട്ടിന്റെ അഹാന ആലപിച്ച കവർ വേർഷനാണ് ഇപ്പോൾ യൂട്യൂബിലെ താരം. അഹാനയുടെ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് പാട്ടിന് കമന്റ് രേഖപ്പെടുത്തിയത്. ജസ്റ്റിൻ ജെയിംസാണ് കവർ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഈ ഗാനം ഒത്തിരി പ്രിയപെട്ടതാണെന്നും അഹാന പറയുന്നു. ഇളയ സഹോദരി ഹാൻസിക ഈ പാട്ട് കേട്ടാലേ ഭക്ഷണം കഴിക്കുമായിരുന്നുള്ളുവെന്നും അഹാന ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
2005ൽ സുരേഷ് ഗോപിയേയും ശോഭനയേയും നായകനാക്കി ജയരാജ് സംവിധാനം ചെയ്ത മകൾക്ക് എന്ന സിനിമയിലെതാണ് ചാഞ്ചാടിയാടി എന്ന ഗാനം.






































