ലക്നൗ: കോവിഡ് മഹാമാരിയുടെ കാലത്തും സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. യുപിയിലെ സോനബദ്ര ജില്ലയിൽ ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ബലാൽസംഗം ചെയ്തതായി പരാതി. സോനബദ്ര ജില്ലയിലെ വനപ്രദേശത്തോട് ചേർന്ന് ഹർകിതാഹ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ച പോലീസ് 3 പേരെ പിടികൂടി. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കി. സോനാബദ്ര എസ്പി അമരേന്ദ്ര പ്രസാദ് സംഭവസ്ഥലം സന്ദർശിച്ചു.
മൊതാകിപഹാഡിയിലെ മലമുകളിലെ ക്ഷേത്രത്തിലേക്ക് പ്രതിശ്രുത വരനൊപ്പം പോകുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വനത്തിൽ മരം വെട്ടുകയായിരുന്ന 3 പേർ ചേർന്ന് പെൺകുട്ടിയെ ആക്രമിക്കുകയും വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതികളുടെ അടുത്തുനിന്ന് രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി വീട്ടുകാർക്ക് അടുത്തെത്തുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Read also: ചികിൽസ കിട്ടാതെ തമിഴ്നാട്ടിൽ വീണ്ടും മരണം; സേലത്ത് 5 പേർ മരിച്ചു







































