കൊച്ചി: ലക്ഷദ്വീപിൽനിന്ന് വിദഗ്‌ധ ചികിൽസക്കായി കൊച്ചിയിൽ എത്തിച്ച ഗർഭിണി മരിച്ചു. കിൽത്താൻ ദ്വീപ് മേലാചെറ്റ വീട്ടിൽ അഹമ്മദ് ഖാന്റെ ഭാര്യ എംസി ബീഫാത്തുമ്മാബിയാണ് (40) മരിച്ചത്. പ്രസവത്തിന് 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് മരണം. ഇവരുടെ കുഞ്ഞിനെയും രക്ഷിക്കാൻ സാധിച്ചില്ല.
ശ്വാസംമുട്ടലും ന്യുമോണിയയും ബാധിച്ച് ഈ മാസം രണ്ടിന് ഇവരെ കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ വ്യാഴാഴ്‌ച എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കളമശ്ശേരി പാലക്കാമുകൾ ജുമാമസ്ജിദ് ഖബർസ്‌ഥാനിൽ ഖബറടക്കി.
Read also: ഒരാൾക്ക് കൂടി സിക വൈറസ്; ആകെ രോഗികളുടെ എണ്ണം 15 ആയി

































