മാലിന്യ സംസ്‌കരണത്തിന്‌ അം​ഗീകാരം; തളിപ്പറമ്പ് ന​ഗര സഭക്ക് ശുചിത്വ പദവി

By Desk Reporter, Malabar News
Thalipparamba_2020 Sep 11
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് ന​ഗരസഭക്ക് ഹരിത കേരള മിഷന്റെ ശുചിത്വ പദവി. പ്ലാസ്റ്റിക് നിർമാർജനവും ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും അടക്കമുള്ള പദ്ധതികൾ പരി​ഗണിച്ചാണ് അം​ഗീകാരം.

സർക്കാർ തീരുമാനത്തിന് മുമ്പു തന്നെ തളിപ്പറമ്പ് ന​ഗരസഭ പ്ലാസ്റ്റിക് നിർമാർജനം നടപ്പാക്കിയിരുന്നു. ഒപ്പം മാലിന്യ സംസ്‌കരണത്തിനുള്ള ശാസ്ത്രീയമായ രീതികളും വിജയകരമായി നടപ്പാക്കി. മറ്റ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്‌കരണത്തിന് ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ തളിപ്പറമ്പിൽ സീറോ ബജറ്റിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. ഇത് ഒരു വരുമാന മാർഗമാക്കി മാറ്റുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമാണ് ഇപ്പോൾ ന​ഗരസഭയെ തേടിയെത്തിയത്. നിർമൽ ഭാരത് ചാരിറ്റബ്ൾ സൊസൈറ്റിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.

കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ എസ് ഇലക്യ പദവി പ്രഖ്യാപിച്ചു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അദ്ധ്യക്ഷനായി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE