നയാഗ്ര: അമേരിക്ക- കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി 60കാരി മരിച്ചു. കോസ്‌റ്റ് ഗാർഡ് സ്വിഫ്‌റ്റ് വാട്ടർ റെസ്‌ക്യൂ ടീം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കാർ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന് വ്യക്‌തമല്ല. റെസ്‌ക്യൂ ടീം അംഗം ഡ്രൈവർ സീറ്റിൽ നിന്ന് സ്‌ത്രീയെ പുറത്തേക്ക് എടുത്തെങ്കിലും മരിച്ചിരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന് നൂറുമീറ്റർ അടുത്താണ് വാഹനം കണ്ടെത്തിയത്.
കനത്ത മഞ്ഞുവീഴ്‌ച കാരണം റോഡിൽ തെന്നലുണ്ടായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായി നദിയിലേക്ക് പതിച്ചതാകാമെന്നാണ് വിലയിരുത്തൽ.
Also Read: ആവശ്യങ്ങൾ എല്ലാം അംഗീകരിച്ച് കേന്ദ്രം; കർഷക സമരം വിജയംകണ്ടു







































