കർഷകന്റെ മരണം; ഒലിപ്പാറയിൽ കാട്ടുപന്നിയെ കൊല്ലാൻ രണ്ടുപേരെ നിയോഗിച്ച് വനംവകുപ്പ്
പാലക്കാട്: ജില്ലയിലെ ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ള രണ്ടു പേരെ നിയോഗിച്ച് വനംവകുപ്പ്. ഒലിപ്പാറയിൽ കർഷകൻ പന്നിയുടെ കുത്തേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ...
പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും
പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും. ജനപ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി രേഖാമൂലം തമിഴ്‌നാട് സർക്കാരിനെ അറിയിക്കുമെന്നാണ് വിവരം. അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇളവുകൾ...
കാട്ടുപന്നി ആക്രമണം; ജില്ലയിൽ കർഷകൻ മരിച്ചു
പാലക്കാട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് കർഷകൻ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മംഗലത്തിന് സമീപം നേർച്ചപ്പാറയിലാണ് കർഷകനെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ പൈതൽമലയിൽ മാണി(70) ആണ് മരിച്ചത്.
ഇന്ന് രാവിലെയോടെയാണ്...
സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു
പാലക്കാട്: പ്രശസ്‌ത സാംസ്‌കാരിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്‌ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു.
മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എഎ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്‌കാരിക സാമൂഹിക രംഗത്തെ...
പാലക്കയം മരംമുറി; മൂസയ്‌ക്കായി തിരച്ചിൽ, വിവാദ ഭൂമിയിൽ വീണ്ടും സർവേ നടത്തും
പാലക്കാട്: പാലക്കയം മരംമുറിയിൽ വനം വകുപ്പ് വിശദമായ സർവേ നടത്തും. ഒന്നാം പ്രതിയായ മൂസയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ തിരച്ചിൽ ആരംഭിച്ചു. അതിനിടെ മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി മൂസയുടെ കൈവശമാണെന്നും, തോട്ടമായി...
ജില്ലയിൽ പുതിയ 395 കെട്ടിടങ്ങളിൽക്കൂടി സോളാർപദ്ധതി വരുന്നു
പാലക്കാട്: ജില്ലയിലെ കെട്ടിടങ്ങൾക്കു മുകളിൽ മാസം 2.80 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാവുന്ന സോളാർപാനലുകൾ സ്‌ഥാപിക്കുന്നു. നിലവിൽ മാസം ഉൽപാദിപ്പിക്കുന്ന 77,040 യൂണിറ്റ് സൗരോർജ വൈദ്യുതിക്ക് പുറമെയാണിത്. രണ്ട് വിഭാഗങ്ങളിലെ പദ്ധതികളിലായി...
പാലക്കാട് ജില്ലയിൽ നാളെ ഓറഞ്ച് അലർട്; അണക്കെട്ടുകൾ തുറന്ന് തന്നെ
പാലക്കാട്: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമോ അതിശക്‌തമോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ നാളെ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ...
കുതിരാൻ വലത് തുരങ്കത്തിന്റെ നിർമാണം വേഗത്തിലാക്കി; മാർച്ചിനുള്ളിൽ തുറക്കാൻ ലക്ഷ്യം
പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാൻ വലത് തുരങ്കത്തിന്റെ നിർമാണം വേഗത്തിലാക്കി. തുരങ്കത്തിന്റെ ലൈനിങ്, റോഡ് കോൺക്രീറ്റിങ് പണികളാണ് പുരോഗമിക്കുന്നത്. നിർമാണ പ്രവൃത്തികൾക്ക് ശേഷം 2022 മാർച്ചിനുള്ളിൽ തുരങ്കം തുറക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്....









































