കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 5 പേർക്ക് പരിക്ക്- ഒരാളുടെ നില ഗുരുതരം
കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ...
വയനാട് ഉരുൾപൊട്ടൽ; ഗുണഭോക്‌തൃ ലിസ്‌റ്റ് വൈകുന്നു, ജനകീയ സമിതി സമരത്തിലേക്ക്
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്‌താക്കളുടെ പൂർണ ലിസ്‌റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്‌ച കലക്‌ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഗുണഭോക്‌താക്കളുടെ ലിസ്‌റ്റ്...
ഫുട്‍ബോൾ മൽസരത്തിനിടെ പടക്കംപൊട്ടി അപകടം; സംഘാടക സമിതിക്കെതിരെ കേസ്
മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‍ബോൾ മൽസരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. സംഘാടക സമിതിക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിൽ ആകെ 47...
മണക്കുളങ്ങര അപകടം; മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ല- പരാതി
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ച വട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ലീല ധരിച്ച സ്വർണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം പോലീസിൽ...
പയ്യോളിയിൽ എട്ടാം ക്ളാസുകാരന് വിദ്യാർഥികളുടെ ക്രൂരമർദ്ദനം; കർണപുടം തകർന്നു
കോഴിക്കോട്: പയ്യോളിയിൽ ഫുട്‍ബോൾ താരമായ എട്ടാം ക്ളാസുകാരന് ക്രൂരമർദ്ദനം. ചിങ്ങപുരം സികെജിഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാർഥികൾ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വീഡിയോയിൽ...
പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ പടരുന്നു; ആശങ്കയോടെ കുടുംബങ്ങൾ
മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്‌ച ഉച്ചയോടെയാണ് തീ പടർന്നത്. ഒരു മല ഏറെക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചു. പുൽമേടാണ് കത്തിയത്. തീ അതിവേഗം...
പെരിയ ഇരട്ടക്കൊലക്കേസ്; പരോളിന് അപേക്ഷ നൽകി പ്രതികൾ
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാംപ്രതി സുബീഷും 15ആം പ്രതി സുരേന്ദ്രനുമാണ് പരോൾ അപേക്ഷ നൽകിയത്. വിധി വന്ന്...
പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം; രോഗികളെ മാറ്റി
പാലക്കാട്: ജില്ലാ ആശുപത്രിയിൽ വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. താഴത്തെ നിലയിൽ നഴ്‌സുകാരുടെ വിശ്രമ മുറിയോട് ചേർന്നാണ് മരുന്ന് സൂക്ഷിക്കുന്ന...








































