സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....
മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ്...
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ
തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...
ഐസി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ കരിങ്കൊടി പ്രതിഷേധം; ഗൺമാന് പരിക്ക്
ബത്തേരി: ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. എംഎൽഎയുടെ ഗൺമാൻ സുദേശന് മർദ്ദനമേറ്റു. താളൂർ ചിറയിൽ സ്വാശ്രയ സംഘത്തിന്റെ മീൻകൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
മുദ്രാവാക്യം...
വടകര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന്...
മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ
മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...
നെൻമാറ പോലീസ് സ്‌റ്റേഷൻ പ്രതിഷേധം; 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതിനും 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പോലീസിന്റെ വീഴ്‌ച അന്വേഷിക്കണമെന്നും...
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസേബിന്റെയും റഷീദയുടെയും മകൻ സി മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ...








































