‘വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്‌നം; പലയിടത്തും വനം വാച്ചർമാരുടെ കുറവുണ്ട്’
കൽപ്പറ്റ: വന്യജീവി ആക്രമണം എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത സങ്കീർണമായ പ്രശ്‌നമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌തു. പല നടപടികളും ഇതിനകം തന്നെ...
നെൻമാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ
നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും അയൽവാസിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി (75), സുധാകരൻ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിൽ വെച്ചും ലക്ഷ്‌മി നെൻമാറ ഗവ. ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
കൊലക്കേസിൽ...
തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ
കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്....
നരഭോജി കടുവയ്‌ക്കായുള്ള തിരച്ചിൽ തുടരുന്നു; ഇന്ന് ഉന്നതതല യോഗം
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും...
15 ദിവസത്തെ കാത്തിരിപ്പ്; കൂടരഞ്ഞിയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിൽ
കോഴിക്കോട്: കൂടരഞ്ഞിയിലെ നാട്ടുകാരെ ഏതാനും ദിവസങ്ങളായി വിറപ്പിച്ചുകൊണ്ടിരുന്ന പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് 15 ദിവസം മുൻപ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ക്യാമറകളടക്കം സ്‌ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിലായത്.
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള,...
നരഭോജി കടുവ; മാനന്തവാടി നഗരസഭയിൽ നാളെ ഹർത്താൽ- 27 വരെ നിരോധനാജ്‌ഞ
കൽപ്പറ്റ: വയനാട്ടിൽ വീട്ടമ്മയെ കൊന്നുതിന്ന നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിത 13 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27...
വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു
കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്.
പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...
എടപ്പാളിൽ കെഎസ്ആർടിസി-ടൂറിസ്‌റ്റ് ബസ് കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്
മലപ്പുറം: എടപ്പാൾ മാണൂർ സംസ്‌ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.
കാസർകോഡ് നിന്ന് എറണാകുളത്തേക്കുള്ള...








































