പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.
ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും...
വയനാട് പുനരധിവാസം; ടൗൺഷിപ്പിനുള്ള ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ടൗൺഷിപ്പിനുള്ള ഗുണഭോക്‌താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ഉള്ളവർക്ക് കരട് ലിസ്‌റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30...
തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...
കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: യുഎഇയിൽ നിന്നുവന്ന കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു. തലശേരിക്ക് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഞായറാഴ്‌ചയാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു....
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ
മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....
ബൈക്ക് മറിഞ്ഞ് വീണത് കൊമ്പന്റെ മുന്നിൽ; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.
ഇവർക്ക്...
ഒമ്പത് വയസുകാരി കോമയിൽ; അപകടമുണ്ടാക്കിയ പ്രതിക്കെതിരെ പുതിയ കേസ്
വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതി പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷജീലിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു....
കാസർഗോഡ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാണ് (40) മരിച്ചത്. കാസർഗോഡ്- മംഗളൂരു ദേശീയ പാതയിൽ...








































