കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ചുപേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരും ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്‌ഥർ, രണ്ട് തടവുകാർ ഉൾപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ഉദ്യോഗസ്‌ഥരും...
കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ
കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകൾ റോഡിൽ പൊട്ടി. പുലർച്ചെ മൂന്ന് മണിയോടെ ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ കാവിലെ കാഴ്‌ചവരവുമായി ബന്ധപ്പെട്ട് സ്‌ഥലത്ത് സിപിഎം-ബിജെപി...
മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; മെഡിക്കൽ ഓഫീസറുടെ അടിയന്തിര യോഗം നാളെ
മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടു ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേർ മരിച്ചതിനെ തുടർന്ന് ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. നേരത്തെ ഇവിടെ രോഗബാധ ഉണ്ടായിരുന്നെങ്കിലും...
കണ്ണൂരിൽ നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ചു രണ്ടു യുവാക്കൾ മരിച്ചു
കണ്ണൂർ: പരിയാരത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. നിർത്തിയിട്ട കാറിന് പിന്നിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്. ചെറുകുന്ന് കൃസ്‌തുകുന്ന് സ്വദേശി കൊയിലേരിയിൽ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ...
മലപ്പുറത്ത് ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: ജില്ലയിലെ മേൽമുറി ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേൽമുറി...
ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ...
പാലക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോ ക്യാമറാമാൻ എവി മുകേഷാണ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്ക് മലമ്പുഴ വേനോലി...
മണ്ണാർക്കാട് കോഴി ഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന...








































