കണ്ണൂർ: മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. കണ്ണൂർ പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെയാണ് (65)മകൻ മാർട്ടിൻ ഫിലിപ്പ് മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചത്. പാപ്പച്ചൻ മകൻ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.
സംഭവത്തിൽ പ്രതി മാർട്ടിനെ പേരാവൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുലർച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ മാർട്ടിൻ പിതാവിനെ ആക്രമിക്കുകയായിരുന്നു. വീടിനകത്തുള്ള സാധനങ്ങളും വലിച്ചു പുറത്തിട്ട് തകർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പുലർച്ചെ പോലീസെത്തി പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കിയെങ്കിലും തനിക്ക് കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ദേഹത്ത് പരിക്കുകളുണ്ടെന്ന് പോലീസ് പറയുന്നു. മാർട്ടിൻ സ്‌ഥിരമായി മദ്യപിച്ച് വന്ന് വഴക്ക് ഉണ്ടാക്കുന്ന ആളാണെന്ന് അയൽവാസികൾ പറഞ്ഞു.
Most Read: കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 4,270 പുതിയ കേസുകൾ





































